Thursday, 31 January 2019
Thursday, 24 January 2019
INTERNSHIP after btech
അടുത്തവര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ട്രിവാന്‍ഡ്രം എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ട്രെസ്റ്റ്) റിസര്‍ച്ച് പാര്‍ക്കിനുവേണ്ടി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്തണം. പലപ്പോഴും നമ്മുടെ യുവാക്കള്‍ മറ്റ് നാടുകളിലാണ് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. അതിനുതകുന്ന ഭൗതികസാഹചര്യങ്ങള്‍ കേരളത്തില്‍ ലഭ്യമല്ലാത്തതാണ് കാരണം. ആധുനിക സജ്ജീകരണങ്ങളോടെ പ്രവര്‍ത്തനം തുടരുന്ന ട്രെസ്റ്റ് പാര്‍ക്ക് ഇതിന് പരിഹാരമാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ![]() |
Saturday, 12 January 2019
Friday, 11 January 2019
No more examination rescheduling during hartal days!! Click here to read full news
കോട്ടയം: ഹർത്താൽമൂലം പരീക്ഷകൾ താളംതെറ്റുന്നത് തടയാൻ സർവകലാശാലകൾ ശ്രമംതുടങ്ങി. പരീക്ഷ മാറ്റിവെക്കുന്നത് അധ്യയനവർഷത്തെ മുഴുവൻ ബാധിക്കുന്നതാണ് കാരണം.
പ്രകൃതിക്ഷോഭമല്ലാതെ മറ്റൊരു കാരണത്താലും പരീക്ഷ മാറ്റിവെക്കാതിരിക്കാനാണ് ആലോചന. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും യോജിച്ചാണ് ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്. ഓൺലൈൻ പരീക്ഷ ഉൾപ്പെടെ ഇതിന് സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ.
അധ്യയനദിനങ്ങൾ നഷ്ടപ്പെടുന്നത് പരീക്ഷയും ഫലപ്രഖ്യാപനവും നീളാനും കാരണമാകുന്നു. വിദ്യാർഥികളുടെ തുടർപഠനത്തെയും ജോലിസാധ്യതയെയുംവരെ ഇത് ബാധിക്കുന്നു. യു.പി.എസ്.സി., ഗേറ്റ് പോലുള്ള പരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരവും ഇല്ലാതാക്കുന്നു.
പരീക്ഷാ കലണ്ടർ പാലിക്കാത്തത് ലോകറാങ്കിങ്ങിൽ സർവകലാശാലകൾ താഴോട്ടുപോകാനുള്ള പ്രധാനകാരണങ്ങളിലൊന്നാണ്. അധ്യയന വർഷത്തിന്റെ തുടക്കത്തിലേ സർവകലാശാലകൾ പരീക്ഷാ തീയതി ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തി കലണ്ടർ പ്രസിദ്ധീകരിക്കും. എന്നാൽ, പലപ്പോഴും ഇത് നടക്കാറില്ല.
ജനുവരി ഒന്നിന് വനിതാമതിൽ മൂലം സർവകലാശാലകൾ മുൻകൂറായി പരീക്ഷ മാറ്റിവെച്ചു. എട്ട്, ഒന്പത് തീയതികളിലെ ദേശീയ പണിമുടക്ക് മൂലവും പരീക്ഷ മാറ്റി. ഇതിനൊരു മാറ്റം ലക്ഷ്യമിട്ട് ജനുവരി മൂന്നിലെ ഹർത്താലിന് പരീക്ഷ മാറ്റാൻ സർവകലാശാലാ അധികൃതർ ആദ്യം തയ്യാറായിരുന്നില്ല. എം.ജി., കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷ മാറ്റില്ല എന്നമട്ടിലാണ് ആദ്യം പത്രക്കുറിപ്പുപോലും ഇറക്കിയത്. എന്നാൽ, രാത്രി വൈകി വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും എതിർപ്പുണ്ടായതോടെ മാറ്റാൻ നിർബന്ധിതരായി.
ഏകീകൃത പരീക്ഷ എന്നതാണ് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും നയം. എന്നാൽ, പരീക്ഷാ കലണ്ടർപോലും നടപ്പാക്കാനാവാത്ത സാഹചര്യത്തിൽ ഇതത്ര എളുപ്പമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പുതിയ സംസ്കാരത്തിന് തുടക്കമിടും
സംസ്ഥാനസർക്കാർ ഏകീകൃത പരീക്ഷ എന്ന നീക്കത്തിനാണ് തയ്യാറെടുക്കുന്നത്. താമസിയാതെ ഹർത്താൽ ദിനങ്ങളിൽ പരീക്ഷ നടത്തി പുതിയ സംസ്കാരത്തിന് തുടക്കമിടാനാണ് ശ്രമം. കേരളത്തിലെ എല്ലാ സർവകലാശാലാ വി.സി.മാരും ഇക്കാര്യത്തിൽ ഒന്നിച്ചൊരു തീരുമാനമെടുക്കും. വിദ്യാർഥികൾ മുന്നൊരുക്കങ്ങൾ നടത്തിയാൽ മതി.
-ഡോ. സാബു തോമസ്, എം.ജി. വി.സി.
Monday, 7 January 2019
Tuesday, 1 January 2019
Popular Posts
-
PSC Aptitude test for engineering students | Activity points providedസംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കായി പി.എസ്.സി ഓൺലൈൻ പരീക്ഷ....!!! പി.എസ്.സി ഓൺലൈൻ പരീക്ഷകൾ സംസ്ഥാനത്തെ എഞ്ചിനീ...
-
INTERNSHIP after btechഅടുത്തവര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിന് അനുബന്ധമായി പ്ര...